Elephant carcass found on Cherai beach ernakulam  Screen grab
Kerala

ചെറായി ബീച്ചില്‍ ആനയുടെ ജഡം

ബീച്ചിലെ കാറ്റാടി മരങ്ങള്‍ നിറഞ്ഞ സ്ഥലത്താണ് ദിവസങ്ങള്‍ പഴക്കമുള്ള ജഡം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കൊച്ചി ചെറായി ബീച്ചില്‍ ആനയുടെ ജഡം തീരത്തടിഞ്ഞു. ചെറായി ബീച്ചിലെ കാറ്റാടി മരങ്ങള്‍ നിറഞ്ഞ സ്ഥലത്താണ് ദിവസങ്ങള്‍ പഴക്കമുള്ള ജഡം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ പ്രദേശവാസികളാണ് ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കനത്ത മഴയില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ഒഴുക്കില്‍പ്പെട്ട ആനയായിരിക്കാം ഇതെന്നാണ് വിലയിരുത്തല്‍. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നും മസ്തകം വേര്‍പ്പെട്ട നിലയിലാണ് തീരത്തടിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം മാറ്റി.

Elephant carcass found on Cherai beach ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും