ഫയൽ ചിത്രം 
Kerala

ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരം അല്ല, ദേവസ്വം ബോര്‍ഡുകള്‍ പിടിവാശി ഉപേക്ഷിക്കണം: ഹൈക്കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉത്സവങ്ങളിലുള്‍പ്പെടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. ഇത് പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതിയെ എതിര്‍ക്കാനില്ലെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ആചാരത്തെ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊണ്ട് ഇളവുകള്‍ കൊണ്ടുവരണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി