പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയാനയും കുട്ടിയാനയും 
Kerala

രാത്രിയില്‍ പൊലീസ് സ്റ്റേഷന്‍ 'സന്ദര്‍ശിച്ച്' അമ്മയും കുഞ്ഞും, പിന്നെ സംഭവിച്ചത്- വീഡിയോ 

ബുധനാഴ്ച രാത്രിയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തി അമ്മയാനയും കുട്ടിയാനയും. പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം രാത്രി പത്തരയോടെ ആനകള്‍ എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ആനകളുടെ വീഡിയോ കേരള പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

ബുധനാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സ്‌റ്റേഷനു മുന്നില്‍ അടച്ചിട്ടിരുന്ന ഇരുമ്പുവാതില്‍ തുറക്കാനായിരുന്നു അമ്മയാനയുടെ ശ്രമം. അമ്മയ്ക്കരികിലായി കുട്ടിയാനയും നിലയുറപ്പിച്ചു. വാതില്‍ തുമ്പിക്കൈകൊണ്ട് തട്ടി തുറക്കാന്‍ ശ്രമിച്ചച്ചെങ്കിലും നടന്നില്ല. ആന വാതില്‍ തുറന്ന് അകത്തുകടക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പരിഭ്രമിച്ചു. തറ ചവിട്ടിപ്പൊളിച്ചും ഇരുമ്പുവാതില്‍ വളച്ചുമൊക്കെ ചില്ലറ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാണ് അമ്മയും കുഞ്ഞും മടങ്ങിയത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയതാണ് ആനകള്‍.

പൊലീസ് സ്‌റ്റേഷനിലെത്തിയ ആനകള്‍ അരമണിക്കൂറോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷമാണ് മടങ്ങിയത് . പറമ്പിക്കുളം പൊലീസ് സ്‌റ്റേഷനില്‍ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാന്‍ വിഡിയോ കാണുക എന്ന അടിക്കുറിപ്പോടെയാണ് കേരള പൊലീസ് ഈ വിഡിയോ പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്