ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ/ ടിവി ദൃശ്യം 
Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ആന ഇടഞ്ഞതോടെ ഉത്സവത്തിനെത്തിയ ആളുകള്‍ ചിതറിയോടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂര്‍ വടക്കേ പൊലിയൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ രാത്രിയാണ് സംഭവം. 

ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ആന ഇടഞ്ഞതോടെ ഉത്സവത്തിനെത്തിയ ആളുകള്‍ ചിതറിയോടി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് പരിഭ്രാന്തി പടര്‍ന്നു. 

ആന ഇടഞ്ഞെങ്കിലും ആര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല. ഇടഞ്ഞ സമീപത്തെ വീടിന്റെ പറമ്പില്‍ കയറി ആന നിലയുറപ്പിച്ചു. പുലര്‍ച്ചെ വെറ്റിനറി സര്‍ജന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT