കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ 
Kerala

അടിയന്തര കോവിഡ് പ്രതിരോധം; കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ; കേന്ദ്ര ആരോ​ഗ്യ മന്ത്രി 

അടിയന്തര കോവിഡ് പ്രതിരോധം; കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ; കേന്ദ്ര ആരോ​ഗ്യ മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവി‍‍ഡ് പ്രതിരോധത്തിന് കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു (ഇസിപിആർ) കീഴിൽ ഉൾപ്പെടുത്തി തുക അനുവ​ദിക്കും. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തേ അനുവദിച്ചതിനു പുറമെയാണിതെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലകൾക്കും അവരുടെ മെഡിക്കൽ പൂൾ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി വീതം അനുവദിക്കുക.

കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജുമായി ചർച്ചകൾ നടത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രമന്ത്രി സന്ദർശിച്ചു. 

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

ജില്ലാ ആശുപത്രികളിൽ പീഡിയാട്രിക് ഐസിയുകൾ രൂപീകരിക്കണമെന്നു അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ടെലി മെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതും ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകി എല്ലാ ജില്ലാ ആശുപത്രികളിലൂം 10 കിലോ ലീറ്റർ ദ്രവീകൃത ഓക്‌സിജൻ സംഭരണ ടാങ്ക് സൗകര്യത്തോടെ പീഡിയാട്രിക് ഐസിയു സ്ഥാപിക്കും.

കേരളത്തിൽ ഓണം ആഘോഷിക്കുന്ന വേളയിൽ മുൻ കരുതൽ സ്വീകരിക്കണമെന്നും മാണ്ഡവ്യ അഭ്യർഥിച്ചു. ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുൻപ് മാണ്ഡവ്യ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാൻ ലൈഫ് കെയർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

SCROLL FOR NEXT