ഇപി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു 
Kerala

കേരളത്തില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസ് ഒറ്റക്ക് നിന്നാല്‍ ജയിക്കില്ല; എന്നാല്‍ മുസ്ലീംലീഗ് അങ്ങനെയല്ല; ഇപി ജയരാജന്‍

എംവിആര്‍ അനുസ്മരണ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ എന്താല്ലാം നടപടികളാണ് സ്വീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ഒറ്റക്ക് നിന്നാല്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്നാല്‍ മുസ്ലീം ലീഗ് ഒറ്റക്ക് നിന്നാല്‍ ജയിക്കുന്ന പല മണ്ഡലങ്ങളുമുണ്ട്. കോണ്‍ഗ്രസ് പ്രബലശക്തിയല്ലെന്ന് മുസ്ലീം ലീഗിന് അറിയാം. അതുകൊണ്ട് മുസ്ലീംലീഗിന്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന ഒരുപാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറിയെന്നും ജയരാജന്‍ പറഞ്ഞു. ജനം കൊഴിഞ്ഞുപോകുന്നതില്‍ കോണ്‍ഗ്രസ് ഭയപ്പാടിലാണെന്നും മുസ്ലീം ലീഗിനെ അവര്‍ അവിശ്വസിക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.  

പലസ്തിന്‍ വിഷയത്തില്‍ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതിനെ നിഷേധിക്കുയാണ് അവര്‍ ചെയ്തത്. ഷൗക്കത്തിനെതിരെ നടപടികള്‍ സ്വീകരിച്ചത് സാമാന്യഗതിയില്‍ ജനങ്ങളില്‍ വലിയ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. അത് മുസ്ലീം ലീഗിനകത്തും പ്രതികരണമുണ്ടാക്കിയതായും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പലസ്തിന്‍ വിരുദ്ധ നിലപാടില്‍ മുസ്ലീംലീഗിനകത്തെ ബഹുജനങ്ങളില്‍ ശക്തമായിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് കേരളരാഷ്ട്രീയത്തില്‍ ശക്തിപ്പെട്ട് വരികയാണ്. കോണ്‍ഗ്രസിന്റെ വ്യതിയാനങ്ങളില്‍ അസംതൃപ്തരായിട്ടുള്ള യുഡിഎഫിലെ പലപാര്‍ട്ടികളും അവരില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു. 

അത് ഭയന്നിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗിന്റെ പിറകെ പോകുന്നത്. അവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേരളത്തിലെ 140 അസംബ്ലി മണ്ഡലത്തില്‍ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് ഒറ്റക്ക് നിന്നാല്‍ ജയിക്കില്ല. മുസ്ലീം ലീഗ് ഒറ്റക്ക് നിന്നാല്‍ ജയിക്കുന്ന പല മണ്ഡലങ്ങളുമുണ്ട്. കോണ്‍ഗ്രസ് പ്രബലശക്തിയല്ലെന്ന് മുസ്ലീം ലീഗിന് അറിയാം. അതുകൊണ്ട് മുസ്ലീംലീഗിന്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന ഒരുപാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി. അവരുടെ നയപരമായ വ്യതിയാനം അവരുടെ തകര്‍ച്ചയ്ക്ക് വേഗതകൂട്ടിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍. എംവിആര്‍ അനുസ്മരണ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ എന്താല്ലാം നടപടികളാണ് സ്വീകരിച്ചത്. ആരെയൊക്കെയാണ് സ്വാധീനിച്ചത്. എന്താണ് കോണ്‍ഗ്രസിന് സംഭവിച്ചത്. അവരാകെ അസ്വസ്ഥമാണ്. അവരില്‍ ജനങ്ങള്‍ കൊഴിഞ്ഞുപോകുന്നത് അവര്‍ക്ക് ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. 

കേരളം സാമ്പത്തികമായി വിഷമം അനുഭവിക്കുന്ന സംസ്ഥാനമാണ്. ഇവിടെ എണ്ണഖനികളോ മറ്റൊന്നും തന്നെയില്ല. കാര്‍ഷിക മേഖലയും കുറച്ച് വ്യവസായങ്ങളുമായി പരമാവധി വിഭവസമാഹരണംനടത്തി കേരളമായി നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ന്യായമായി തരേണ്ടുന്ന സഹായങ്ങളൊന്നും കൃത്യമായി നല്‍കുന്നില്ല. അര്‍ഹതപ്പെട്ട കടം വാങ്ങാനുള്ള അവകാശം പോലും നിഷേധിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. 300 രൂപയുണ്ടായ സാമൂഹ്യക്ഷേമപെന്‍ഷന്‍ 1600 കൊടുത്തത് ഈ  സര്‍ക്കാരാണ്. അവര്‍ക്ക് കൊടുക്കാനുള്ള മുഴുവന്‍ തുകയും കൊടുക്കും. ആ പാവം ജനങ്ങളെ പൂര്‍ണമായും ഈ സര്‍ക്കാര്‍ കാത്തുസൂക്ഷിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകായാണ്. കഴിയുന്നത്ര വേഗത്തില്‍ പരിഹരിച്ച് കേരളത്തിന്റെ ജനങ്ങളെ കാത്തുസൂക്ഷിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓ്‌ട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT