Ernakulam DCC, Shashi Tharoor facebook
Kerala

തരൂരിനെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി

മോ​ദി സ്തുതിയും സമീപ കാലത്തെ കോൺ​ഗ്രസ് വിരുദ്ധ നിലപാടുകളുമാണ് അവ​ഗണനയ്ക്കു കാരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണൽ കോൺ​ഗ്രസിന്റെ ക്യാംപെയ്നിലും അ​ദ്ദേഹത്തിനു ക്ഷണമില്ല. തരൂരിന്റെ മോ​ദി സ്തുതിയും സമീപ കാലത്തെ കോൺ​ഗ്രസ് വിരുദ്ധ നിലപാടുകളുമാണ് അവ​ഗണനയ്ക്കു കാരണം. പ്രൊഫഷണൽ കോൺ​ഗ്രസ് മുൻ അധ്യക്ഷൻ കൂടിയാണ് തരൂർ.

മോദി സ്തുതി മാത്രമല്ല അടിയന്തരാവസ്ഥയെ കടുത്ത ഭാഷയിൽ വിമർശിച്ചുള്ള എഴുത്തുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണയുണ്ടെന്ന സർവേ പങ്കുവയ്ക്കലുമടക്കം സമീപകാലത്ത് കോൺ​ഗ്രസിനെ തരൂർ വെട്ടിലാക്കിയ സന്ദർഭങ്ങൾ നിരവധി. പ്രവർത്തക സമിതി അം​ഗമായ തരൂരിന്റെ കാര്യത്തിൽ ഹൈക്കമാൻ‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

വിഡി സതീശന്റെ ജില്ലയിലെ കോൺ​ഗ്രസിന്റെ ഒരു പരിപാടിക്കും തരൂരിനു ക്ഷണമില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന സമര പരിപാടികൾ കെപിസിസി ആധ്യക്ഷൻ, പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺ​ഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുമ്പോഴാണ് തരൂരിന്റെ അസാന്നിധ്യം. സമര പരിപാടിയുടെ സമയത്ത് തരൂർ രാജ്യത്തുണ്ടാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് എന്നാണ് ഡിസിസി നേതൃത്വം വിശദീകരിക്കുന്നത്.

Ernakulam DCC, Shashi Tharoor boycott: The reason for the neglect is Tharoor's praise of Modi and recent anti-Congress stances. Tharoor is also a former president of the professional Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT