Lakshmi Priya, Ansiba വിഡിയോ സ്ക്രീൻഷോട്ട്
Kerala

അന്‍സിബയ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി; നാളെ ഹൈക്കോടതിയെ സമീപിക്കും

നിലവില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിലയിരുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നിലവില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. അതേസമയം ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ നടി അന്‍സിബി നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങള്‍ ഉള്‍പ്പെടുന്നതും അശ്ലീലം നിറഞ്ഞതുമായ വിഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ച് പാലാരിവട്ടം പൊലീസില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസും സ്വീകരിച്ചത്. അന്‍സിബയ്ക്കു കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു. പരാതിയില്‍ പറഞ്ഞ നടിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് മാത്രമേ നിലനില്‍ക്കൂ. അത്തരം സാഹചര്യത്തില്‍ പൊലീസിനു നേരിട്ടു കേസെടുക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യണമെന്നു നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യുകയാണെന്നും അന്‍സിബ പറയുന്നു. തന്റെ സ്വഭാവഹത്യ നടത്തിയതില്‍ മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെയുണ്ടെന്നും കുറിപ്പിലുണ്ട്.

നേരത്തെ നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയ തൃക്കാക്കര എസിപിക്കു മുന്‍പാകെ മൊഴി നല്‍കിയിരുന്നു. അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തില്‍ അന്‍സിബ വാട്‌സാപ് സന്ദേശം അയച്ചതു കൊണ്ടാണു പൊലീസിനു പരാതി നല്‍ക്കേണ്ടി വന്നതെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്നെ 3 മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചുവെന്ന അന്‍സിബയുടെ വാദം തെറ്റാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അന്‍സിബ തനിക്ക് അയച്ച അനാവശ്യ വാട്‌സാപ് സന്ദേശത്തെപ്പറ്റി പല തവണ ചോദിച്ചിട്ടും കൃത്യമായ മറുപടി നല്‍കിയില്ല. ഇതു തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴാണു നിയമനടപടിയുമായി മുന്നോട്ടു പോയത്. ഇതിനു പിന്നില്‍ അജന്‍ഡകളോ മറ്റാരുടെയെങ്കിലും പ്രേരണയോ ഇല്ല. വ്യക്തികള്‍ തമ്മിലുള്ള ഇത്തരം പ്രശ്‌നങ്ങളില്‍ താരസംഘടന ഇടപെടേണ്ട കാര്യമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

Ernakulam Magistrate Court has held that there is no cognizable offense in actress Ansiba's complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റ'കള്‍ക്ക് ഒരു കോടി രൂപ സംഭാവന; നിയമസഹായം ഉറപ്പാക്കുമെന്ന് കപില്‍ സിബല്‍; വെബ്‌സൈറ്റുമായി സിജെപി

നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം.കെ റാമിനെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

'സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉളള് പഴുത്തു; പൊലീസുകാര്‍ ആരാച്ചാരാവരുത്'

'യാത്ര പോയതിന് പിന്നാലെ യൂട്യൂബറെ കാണാനില്ല'; പരാതിയുമായി കുടുംബം

'അത്ഭുത ഹിറ്റാ'കാന്‍ പുതിയ ഫാന്റസി ചിത്രവുമായി വിനയന്‍; ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും നായകര്‍