

കാസർകോട്: വിദ്യാനഗറിൽ ഒരു ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് പിടിയിലായത്. വിദ്യാനഗർ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം.
എൻ.എച്ച് 66-ൽ ചെർക്കള നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന കാർ പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് വാഹനം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ പാന്റിന്റെ പോക്കറ്റിൽ സിപ്പ്-ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ലഹരിമരുന്നിന് പുറമെ ഡിജിറ്റൽ വേയിംഗ് സ്കെയിൽ, സിപ്പ്-ലോക്ക് ബാഗുകൾ, പ്ലാസ്റ്റിക് പൈപ്പുള്ള ഗ്ലാസ് ഹുക്ക, മൊബൈൽ ഫോണുകൾ, കടത്താൻ ഉപയോഗിച്ച കാർ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് 22(ബി), 29 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates