വിഡിയോ സ്ക്രീൻഷോട്ട് 
Kerala

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോ​ഗികൾക്കടിയിൽ തീ, യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

പാലക്കാട് പറളി പിന്നിട്ടപ്പോൾ ബോ​ഗികൾക്ക് അടിയിൽ തീ പടരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ രണ്ട് ബോ​ഗികൾക്കടിയിൽ തീ കണ്ടെത്തിയത് ആശങ്ക പടർത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോൾ ബോ​ഗികൾക്ക് അടിയിൽ തീ പടരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. റെയിൽവേ ഉദ്യോ​ഗസ്ഥർ എത്തി തീ അണയ്ക്കുകയായിരുന്നു. 

പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് തീ പിടിക്കാൻ ഇടയാക്കിയത്. എന്നാൽ ഇത് ആശങ്കപ്പെടാനില്ലെന്നും നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കേരളത്തിൽ രണ്ട് തവണയാണ് തീവണ്ടിയിൽ ആക്രമണമുണ്ടായത്. അതിനാൽ അതീവ ജാ​ഗ്രതയിലാണ് റെയിൽവേ. ട്രെയിനിൽ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലും നിർത്തിയിട്ട ട്രെയിനിൻ്റെ ബോഗിക്ക് തീയിട്ടതും മാസങ്ങൾക്ക് മുമ്പാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT