Expatriates do not need to appear in person for the hearing പ്രതീകാത്മക ചിത്രം
Kerala

ഹിയറിങ്ങിന് പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ആശ്വാസം

എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി. ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം.

ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ഹാജരാക്കണം. ആധാര്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒന്ന് ഹാജരാക്കണം. പകര്‍പ്പുകള്‍ നേരത്തെ ബിഎല്‍ഒമാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ഒറിജിനല്‍ മാത്രം ഹാജരാക്കിയാല്‍ മതി.

ഔദ്യോഗിക രേഖയായി ആധാര്‍ കാര്‍ഡ് ഹാജരാക്കുന്നവര്‍ മറ്റേതെങ്കിലും രേഖ കൂടി നല്‍കണം. കൂടാതെ എസ്‌ഐആര്‍ കരടുപട്ടികയിലെ പേരുവിവരങ്ങള്‍ തെറ്റാണെങ്കില്‍ ബിഎല്‍ഒമാരെ അറിയിക്കണം. ഹിയറിങ്ങിന് വരാന്‍ സാധിക്കാത്തവര്‍ക്കെല്ലാം മറ്റൊരു അവസരം കൂടി നല്‍കണമെന്നാണ് കമീഷന്റെ നിര്‍ദേശം.

Expatriates do not need to appear in person for the hearing; relief for those studying in other states

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു, ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല; തെളിവുണ്ട്, ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി'

'സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ അത് സാവധാനം എടുപ്പിച്ചോളും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പി സരിന്‍

തണുപ്പുകാലത്ത് വീടകം ചൂടുള്ളതാക്കാം

'ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും'; ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞ രജിഷയുടെ മാറ്റം; നടിക്കെതിരെ സൈബര്‍ ആക്രമണം

വീടിനകത്തും മുറ്റത്തും ഏതെല്ലാം ചെടികള്‍ വളര്‍ത്താം?, മുള്ളുള്ളതിന് നെഗറ്റീവ് എനര്‍ജിയോ?; തുളസി എവിടെ നടാം?

SCROLL FOR NEXT