പൊലീസ് പരിശോധന ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Kerala

സ്ത്രീകളെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്തു; ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു

ഇന്നലെ അർധ രാത്രിയാണ് അജ്ഞാതരുടെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതർ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. നടുവണ്ണൂർ വെള്ളിയൂരിലാണ് സംഭവം. പുതുവാണ്ടി മീത്തൽ ​ഗിരീഷിന്റെ വീടാണ് ആക്രമിച്ചത്. ​ഗിരീഷിന്റെ മക്കളാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ മേഖലാ കമ്മിറ്റി അം​ഗവും യൂണിറ്റ് സെക്രട്ടറിയുമായ ജ​ഗനും കരുവണ്ണൂർ യൂണിറ്റ് അം​ഗം സ്നേ​ഹയും.

ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണത്ത്. ഈ സമയത്ത് ജ​ഗനും സ്നേ​ഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ​ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.

രാത്രിയിൽ പുറത്തു വലിയ ശബ്​ദം കേട്ട് വീട്ടുകാർ ഉണർന്നു പുറത്തു വന്നു നോക്കുമ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു.

സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കം ആക്രമണത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. ഉത്സവപ്പറമ്പിൽ ലഹരി ഉപയോ​ഗിച്ച് ചിലർ സ്ത്രീകളെ ശല്യം ചെയ്തതു പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നു വീട്ടുകാരുടെ സംശയം.

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറൻസിക് വിദ​ഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി