സിനോബ്  
Kerala

തൊഴിൽ വിസ വാ​ഗ്ദാനം ചെയ്ത് പണം തട്ടി; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ

തട്ടിപ്പിനു പിന്നാലെ ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂർ സ്വദേശി ചോളിപ്പറമ്പിൽ സിനോബ് (36) ആണ് അറസ്റ്റിലായത്.

ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴിയാണ് തട്ടിപ്പ്. അയർലൻഡ്, പോർച്ചുഗൽ എന്നീ വിദേശ രാജ്യങ്ങളിലേക്കാണ് തൊഴിൽ വിസ വാ​ഗ്ദാനം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തട്ടിപ്പിനു പിന്നാലെ ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഡിവൈഎസ്പി കെജി സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെ കൊടുങ്ങല്ലൂർ, മാള, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'

'94-ാം വയസിലും സംവിധായകൻ'; പ്രശസ്ത ഫിലിംമേക്കർ സിം​ഗീതം ശ്രീനവാസ റാവു അന്തരിച്ചു

എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും