ഹൈക്കോടതി ഫയല്‍
Kerala

ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലില്‍ വഴി

രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കമ്മീഷണറുടെ നിര്‍ദേശപ്രകാരം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തു.

ഭീഷണി സാധൂകരിക്കുന്ന വിധത്തില്‍ യാതൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് സന്ദേശം വ്യാജമാണെന്ന് നിഗമനത്തിലെത്തിയത്. എങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ വിധത്തില്‍ ബാഗോ മറ്റു വസ്തുക്കളോ കണ്ടെത്തുകയാണെങ്കില്‍ അറിയിക്കണമെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ