fake bombs 
Kerala

അത് 'ഡ്യൂപ്ലിക്കേറ്റ്'; കണ്ണൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്

പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബിന്റെ രൂപത്തിലുള്ള വസ്തുക്കൾ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ പരിശോധനയിലാണ് ഇത് ബോംബുകളല്ലെന്ന് വ്യക്‌തമായത്. പരിശോധന തുടരുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള കബളിപ്പിക്കൽ ശ്രമങ്ങൾ ഗുരുതരമാണെന്നും ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

‘ബോംബ്’ എന്ന സംശയത്തിൽ കണ്ടെത്തിയ വസ്തുക്കളാണ് പരിശോധിച്ചത്. ഒരു നാടൻ ബോംബും അഞ്ച് ‘ഐസ്‌ക്രീം ബോംബും’ കണ്ടെത്തിയെന്നായിരുന്നു ആദ്യ നി​ഗമനം. കണ്ണൂരിൽ നിന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദ പരിശോധനകൾ നടത്തി. തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനയിൽ വസ്തുക്കൾക്കുള്ളിൽ എം സാൻ്റും കല്ലുകളും നിറച്ച് ‘ബോംബ്’ രൂപത്തിൽ ഒരുക്കിയതാണെന്ന് വ്യക്തമായി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശത്ത് ജെസിബി. ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക് പറ്റിയ സംഭവം ഉണ്ടായ സാഹചര്യത്തിൽ പുതിയ കണ്ടെത്തൽ പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിരുന്നു. സംഭവ സ്ഥലത്ത് കൂത്തുപറമ്പ് എസിപി സിബി ടോം, കൊളവല്ലൂർ എസ്ഐ അഖിൽ, ടികെ രാജേഷ്, വത്സൻ എസ്ഐ, കെ സഹദേവൻ എന്നിവരെത്തി പരിശോധന നടത്തി.

Kannur: Police say fake bombs were found in an empty field in the Poilur Meppad area

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 വർഷം മുൻപ് പ്രണയ വിവാ​ഹം; അൽമയെ കൊന്നത് കുട്ടികളില്ലാത്തതിനാൽ; കുത്തേറ്റത് കഴുത്തിന് പിന്നിൽ

പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പുകടിയേറ്റു; വെന്റിലേറ്ററിൽ

അലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതി തൂങ്ങി മരിച്ച നിലയിൽ

നിറങ്ങളിൽ നീരാടി കൊട്ടിക്കയറി തൃശൂർ പൂരം, കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ചാടിപ്പോയി; കവര്‍ച്ച കേസ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

SCROLL FOR NEXT