അറസ്റ്റിലായ ജയലളിത 
Kerala

സ്റ്റെതസ്‌കോപ്പുമായി ആശുപത്രയിലെത്തി പരിശോധന; സംശയം തോന്നി പൊലീസില്‍ അറിയിച്ചു; 43 കാരിയായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. കൂര്‍ക്കഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാന്‍ തുടങ്ങി. സംശയം തോന്നിയ ജീവനക്കാര്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് സ്റ്റെതസ്‌കോപ്പും വെള്ള ഓവര്‍ക്കോട്ടും പ്രഷര്‍ നോക്കുുന്ന ഉപകരണവും കണ്ടെടുത്തു. നേരത്തെ ഹോംനഴ്‌സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ ജയലളിത. കൂടുതല്‍ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പ്രതിയ ഉപകരണങ്ങള്‍ വാങ്ങിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാജപേര് നല്‍കിയാണ് ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. പ്രതിയെ പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതി റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT