ഫോട്ടോ: പിടിഐ 
Kerala

വ്യാജ ഐഡി കാര്‍ഡ് :  നാല് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

അഭി വിക്രം, ഫെനി എന്നിവരിൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ, ഫെനി എന്നിവരാണ് അറസ്റ്റിലായത്. നാലുപേർക്കെതിരെയും ‍ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. 

അഭി വിക്രം, ഫെനി എന്നിവരിൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും 24 കാര്‍ഡുകളുടെ ഫോട്ടോ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അത് വ്യാജമായി ഉണ്ടാക്കി തെരഞ്ഞെടുപ്പ് ഉപയോ​ഗിച്ചു എന്നാണ് പൊലീസിന്റെ അനുമാനം. ബിനിൽ, വികാസ് എന്നിവരെ പിടികൂടുമ്പോൾ സ്വന്തം കയ്യിലെ ഫോൺ നശിപ്പിച്ചിരുന്നു. 

അതുകൊണ്ട് ഇവർക്കെതിരെ തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൾ ചുമത്തും. നിർമ്മിച്ച വ്യാജരേഖകൾ ഇവരുടെ ഫോണിലേക്ക് അയച്ചു കൊടുത്തിരുന്നതായി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം മറ്റു ചിലരും വ്യാജ ഐഡി കാർഡ് ഉപയോ​ഗവുമായി ബന്ധപ്പെട്ട് സഹകരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT