ഹൈക്കോടതി/ഫയല്‍ 
Kerala

എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാം; 2 മാസം തടവിലിട്ട കേസ് വ്യാജം; രണ്ടര ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

അകാരണമായ തടവ് ഉണ്ടാക്കാവുന്ന മാനസികാഘാതം വലുതാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാറ്റുചാരായം പിടിച്ചതിന് രണ്ടുപേരെ രണ്ടുമാസം തടവിലിട്ട കേസ് വ്യാജമെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശികളായ രണ്ടുപേര്‍ക്ക് 2.5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. തുക എക്‌സൈസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അകാരണമായ തടവ് ഉണ്ടാക്കാവുന്ന മാനസികാഘാതം വലുതാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' എന്ന വള്ളത്തോളിന്റെ വരികളും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാനാവുമെന്നാതാണ് സ്ഥിതി. അന്‍പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കണം. ഇതിന് കമ്മീഷനെ നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഈ വാര്‍ത്തകൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

SCROLL FOR NEXT