തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുമ്മനം രാജശേഖരൻ/ ഫോട്ട: ഫെയ്സ്ബുക്ക് 
Kerala

'കന്യാസ്ത്രീകള്‍ക്ക് എതിരായ അക്രമം ന്യായീകരിച്ചു'; കുമ്മനത്തിന് എതിരെ വ്യാജ പ്രചാരണം, പരാതിയുമായി ബിജെപി

കുമ്മനം രാജശേഖരന് എതിരായ വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ബിജെപി 

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ ക്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പരാതി നല്‍കി. ഇത്തരത്തിലുള്ള പരാമര്‍ശം കുമ്മനം നടത്തിയിട്ടില്ലെന്നും സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിക്കുകയാണ് ചെയ്തത് എന്നും ബിജെപി അവകാശപ്പെട്ടു. 

കുമ്മനത്തിന്റെ വിജയസാധ്യതയെ ബാധിക്കാവുന്ന തരത്തില്‍ ചില തത്പരകക്ഷികള്‍ ഈ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നു.  ഇത് പ്രത്യേക സമുദായാംഗങ്ങളുടെ മനസ്സില്‍ കുമ്മനത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുമെന്നും പരാതിയില്‍ പറയുന്നു. ഈ വ്യാജവാര്‍ത്തയുടെ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT