പ്രതീകാത്മക ചിത്രം 
Kerala

വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം; കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കതൃക്കടവ് സ്വദേശിയായ എ പി അരുണിന്റെ 80.12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

'app.gbepinvest.com' എന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴിയാണ് തട്ടിപ്പ് നടന്നത്. ജനുവരി 26 മുതല്‍ 20 തവണകളായാണ് അരുണ്‍ പണം നിക്ഷേപിച്ചത്.

തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും തുക പ്ലാറ്റ്‌ഫോമിലേക്ക് കൈമാറിയത്. നിക്ഷേപിച്ച തുകയോ,വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെവന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Fake trading platform; Kochi native duped of lakhs by promising huge profits, complaint filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

'അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടേയും അത്തന്‍കുരിക്കളുടേയും പിന്‍മുറക്കാരന്‍ പിണറായിക്കും പാര്‍ട്ടിക്കുമൊപ്പം'; നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍

'അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണം, അമ്മയ്ക്ക് ശസ്ത്രക്രിയയാണ് സഹായത്തിന് ആരുമില്ല'; ഇടക്കാല ജാമ്യം തേടി ഉമര്‍ ഖാലിദ് ഡല്‍ഹി ഹൈക്കോടതിയില്‍

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാമോ? ഗുണവും ദോഷവും

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; പ്ലേ ഓഫ് കാണാതെ പുറത്ത്; ക്വാളിഫയര്‍ ടിക്കറ്റുറപ്പിച്ച് ഗുജറാത്ത്

SCROLL FOR NEXT