Kasaragod Collector orders legal action against BJP leader 
Kerala

കാസര്‍കോടുകാരന്‍ മുഹമ്മദ് ഇന്ത്യന്‍ പൗരനല്ലെന്നു വ്യാജപരാതി; ബിജെപി നേതാവിനെതിരെ നിയമനടപടി, ഉത്തരവിട്ട് കലക്ടര്‍

പരാതി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയതെന്ന് കണ്ടെത്തിയി കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഇന്ത്യന്‍ പൗരനല്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്വദേശിക്ക് എതിരെ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ നിയമ നടപടി. പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. പരാതി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയതെന്ന് കണ്ടെത്തിയതായും കലക്ടര്‍ പറഞ്ഞു.

മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട ഫോം7 പ്രകാരം പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ ഹിയറിങ്ങിലും പരാതിക്കാരന്‍ ഹാജരായി. എന്നാല്‍ ആരോപണം പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാനാകാത്ത സാഹചര്യത്തിലാണ് നടപടി.

പരാതി നല്‍കിയ വ്യക്തിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം7 പ്രകാരം എതിര്‍പ്പ് നല്‍കുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

fals complaints realte Indian citizenship Kasaragod Collector orders legal action against BJP leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അതേ നിലപാട് ആകും പാര്‍ട്ടിക്ക് എന്നില്ല; സമയം വരട്ടെ, ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎം നിലപാട് പറയേണ്ടപ്പോള്‍ പറയും'

'ആ പണം എന്റേതല്ല, എന്റെ കയ്യില്‍ തന്ന് ഫോട്ടോ എടുപ്പിച്ചതാണ്; ഗോവിന്ദന്‍ മാഷ് തിരികെ തരുമെന്നും പറഞ്ഞിരുന്നു'

'കണ്ടയുടന്‍ എഴുന്നേറ്റ് നില്‍ക്കണം'; അല്ലുവിനെ കാണുമ്പോള്‍ പാലിക്കേണ്ട 42 നിയമങ്ങള്‍ സത്യമോ? ശിവ ഹരിഹരന്‍ പറയുന്നു

ഇഷാനെ പൂട്ടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അതാണ് തോൽവിയുടെ കാരണം; തുറന്ന് പറഞ്ഞ് പാക് കോച്ച്

'എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം'; ഇഷ്ട നേതാവ് മോദിയെന്ന് താപ്‌സി പന്നു; മറുപടി വൈറല്‍, വിഡിയോ

SCROLL FOR NEXT