family dispute turns violent file
Kerala

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്... 'രണ്ടാഴ്ച അടിയോടടി'! കേസ്

കോട്ടയത്താണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്.

വഴക്ക് തീർക്കാൻ ഇടപെടണമെന്ന് കുടുംബനാഥയാണ് ജനപ്രതിനിധിയോട് അഭ്യർഥിച്ചത്. എല്ലാം പറഞ്ഞ് നേരെയാക്കാനാണ് ജനപ്രതിനിധി വീട്ടിലെത്തിയതെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് കുടുംബനാഥനും ജനപ്രതിനിധിയും തമ്മിൽ തർക്കം മൂത്തു. അതിനിടെ ജനപ്രതിനിധി കുടുംബനാഥനെ തല്ലി.

ദിവസങ്ങൾക്കുള്ളിൽ കുടുംബനാഥൻ ജനപ്രതിനിധിയെ വീട്ടിൽക്കയറി തിരിച്ചുതല്ലി. ഇത് വലിയ നാണക്കേടായതോടെ ജനപ്രതിനിധിയും സംഘവും കുടുംബനാഥനെ കൂട്ടംകൂടി മർദിച്ചു. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും പ്രശ്നം തല്ലിത്തീർത്തോളാം എന്നായിരുന്നു കുടുംബനാഥന്റെ മറുപടി.

അതിനിടെ കുടുംബനാഥന്റെയും കൂട്ടരുടെയും മുൻപിൽ കൂട്ടംകൂടിയുള്ള അടിക്ക് നേതൃത്വം നൽകിയ ആൾ കഴിഞ്ഞ ദിവസം പെട്ടു. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഇയാളുടെ മുഖത്തിനും മൂക്കിനും ഗുരുതര പരിക്കേറ്റതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

family dispute turns violent in kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി; ഇന്ന് വീണ്ടും ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

Today's Rashi Phalam October 29|പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് നല്ല പുരോഗതിയുണ്ടാകും; സ്വത്തുതർക്കത്തിൽ പരിഹാരം ഉണ്ടാകും

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

'ഒരേ ലക്ഷ്യം'; ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് പിന്തുണയുമായി സിജെപി; 'രാജ്യമാണ് ഏറ്റവും പ്രധാനം'

ഭൂരിപക്ഷം നേടാനാവാതെ നെതന്യാഹുവും പ്രതിപക്ഷവും; അറബ് പാര്‍ട്ടികള്‍ക്ക് വന്‍കുതിപ്പ്‌; ഇസ്രയേലില്‍ ഭരണപ്രതിസന്ധി?