വാളയാറിൽ കാട്ടാന ആക്രമണം പ്രതീകാത്മക ചിത്രം
Kerala

വാളയാറിൽ കാട്ടാന ആക്രമണം; കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകന് പരിക്ക്

പെട്ടെന്ന് കാട്ടാന വിജയനെ തിരികെ ഓടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാറിൽ കാട്ടാന ആ​ക്രമണം. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകന് പരിക്കേറ്റു.‌‌ വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയതായിരുന്നു വിജയൻ. പെട്ടെന്ന് കാട്ടാന വിജയനെ തിരികെ ഓടിക്കുകയായിരുന്നു.

ഇയാളുടെ പരിക്ക് ​ഗുരുതരമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റ വിജയനെ നാട്ടുകാർ തൃശൂരിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന സ്ഥിരം എത്താറുള്ള സ്ഥലം കൂടിയാണ് ഇവിടം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്തേക്ക് കാട്ടാനകൾ കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT