വയനാട്ടില്‍ ബുധനാഴ്ച ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍ പ്രതീകാത്മക ചിത്രം
Kerala

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍, സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം. കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും അറിയിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരന്‍ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. നാളെ ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് നാളെ സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പേള്‍ വൈറ്റ്' ഫിനിഷ്, ഗോള്‍ഡ് ട്രിം കാറിന് മാത്രമല്ല, ശവപ്പെട്ടിക്കും പ്രീമിയം ലുക്ക്!

'നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്'; തൃഷ മുൻപ് പങ്കുവച്ച പോസ്റ്റ് ചർച്ചയാക്കി ആരാധകർ

'സിനിമ നിർത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല; പ്രതീക്ഷ ആണല്ലോ'

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ത​ഹസിൽദാരെ സസ്പെൻഡ് ചെയ്തു

142*, ദേവ്ദത്ത് ക്രീസില്‍; അവസാന ഓവറില്‍ 4 സിക്‌സ് പറത്തി ഗുര്‍നൂര്‍; ഇന്ത്യ 357 റണ്‍സില്‍