വിജയാനന്ദന്‍, ഹൃത്വിക്  screen grab
Kerala

ആഡംബര കാര്‍ വേണമെന്ന് വഴക്ക്;മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ചു, പിതാവ് അറസ്റ്റില്‍

കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഡംബര കാര്‍ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

പരിക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഹൃത്വിക്കിന്റെ നില ഗുരുതരമാണെന്നാണ് വിവരം. വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുന്‍പ് വിജയാനന്ദന്‍ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മകന്‍ ഉപയോഗിക്കുന്നത്.

ആഡംബര കാര്‍ വാങ്ങണമെന്ന് കുറച്ചു ദിവസങ്ങളായി ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാര്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് വിജയാനന്ദന്‍ പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ ഹൃത്വിക്ക് തയാറായില്ല. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്.

Father Arrested for Attacking Son in Car Dispute: Father arrested in Thiruvananthapuram for hitting his son with an iron rod after an argument about buying a luxury car.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കപടനാട്യക്കാരന്‍, നിങ്ങളെന്തിനാണ് കോണ്‍ഗ്രസില്‍?', മോദി പ്രശംസയില്‍ തരൂരിനെതിരെ നേതാക്കള്‍

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം

പൂച്ചയെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കൂ: പാൽ കൊടുക്കരുത്

SCROLL FOR NEXT