പ്രതീകാത്മക ചിത്രം 
Kerala

അയൽവീട്ടിൽ കളിക്കാൻ പോയി, മൂന്നാം ക്ലാസുകാരിയെ അച്ഛൻ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്ന് പരാതി 

കൊല്ലം അഞ്ചാലംമൂടാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മൂന്നാം ക്ലാസുകാരിയുടെ കാലുകൾ അച്ഛൻ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. അയൽവീട്ടിൽ കളിക്കാൻ പോയതിൽ പ്രകോപിതനായാണ് ഇയാൾ മകളെ ഉപദ്രവിച്ചത്. എതിർക്കാൻ വന്ന വീട്ടുകാരെ മർദിക്കുകയും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കൊല്ലം അഞ്ചാലംമൂടാണ് സംഭവം. 

കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് അധികൃതർ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പനയം പഞ്ചായത്ത് പരിധിയിലാണ് ഇവരുടെ വീട്. ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. അതേസമയം പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ മുറിവ് വ്രണമായ അവസ്ഥയിലായിരുന്നു. 

കുട്ടിയെ പിന്നീട് തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. അധികൃതർ വിവരം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. തുടർനടപടികൾ ഇന്ന് സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന