ജോമോന്‍ 
Kerala

അമ്മയില്ലാത്ത വീട്ടില്‍ ജോമോനും കുട്ടികളും കഴിഞ്ഞത് സ്‌നേഹത്തോടെ; ആക്രമണ വാര്‍ത്ത വിശ്വസിക്കാനാവാതെ അയല്‍ക്കാര്‍

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടാണ് പാലാ രാമപുരത്തെ നാട്ടുകാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടാണ് പാലാ രാമപുരത്തെ നാട്ടുകാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്. എന്നാല്‍ പുലിക്കുന്നേല്‍ ജോമോന്‍ ഇത്തരത്തില്‍ കുട്ടികളെ ആക്രമിക്കാനുള്ള യഥാര്‍ഥ കാരണമറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ഭാര്യയുമായി പിണങ്ങി കഴിയുകയാണെങ്കിലും കുട്ടികളുമായി നല്ല സ്‌നേഹത്തിലാണ് ജോമോന്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
 
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ജോമോന്റെ വെട്ടേറ്റ് ഗുരുതമായി പരിക്കേറ്റ് മൂന്ന് പെണ്‍കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അനാമികയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വെട്ടേറ്റ മക്കള്‍ തൊട്ടടുത്ത വീടില്‍ അഭയം തേടിയതോടെ, വീട്ടിലേക്ക് കയറി ജോമോന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബന്ധുവിന്റെ വീട്ടിലാണ് പിതാവും മക്കളും താമസിച്ചിരുന്നത്.അവിടെ വച്ചാണ് ദാരുണ സംഭവമുണ്ടാകുന്നത്. മൂത്തകുട്ടിയെ ഇന്നലെ വൈകീട്ടാണ്  അമ്മയുടെ അടുത്ത് നിന്ന് കൂട്ടികൊണ്ട് വന്നത്. വെട്ടേറ്റ കുട്ടികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. ഒന്നരവര്‍ഷമായി ജോമോനും മക്കളും തനിച്ചാണ് താമസം. ജോമോന്റെ ഭാര്യ ഇവരുമായി അകല്‍ച്ചയിലാണ്. രാത്രി കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടുകയായിരുന്നു. 

കുട്ടികള്‍ എല്ലാവരോടും നല്ല സൗഹൃദത്തിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോമോന് പെട്ടെന്നുണ്ടായ പ്രകോപനമെന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഭാര്യയുമായി പ്രശ്‌നമുണ്ടോ എന്ന് അറിയില്ലെന്നാണ് ജോമോന്റെ അമ്മാവന്‍ ഡൊമിനിക് പറയുന്നത്. കുട്ടികള്‍ നിലവിളിച്ച് കൊണ്ടാണ് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയോടിയതെന്ന് ജോമോന്റെ അമ്മാവന്‍ മത്തായി പറയുന്നു. കുട്ടികളെ പിന്തുടര്‍ന്ന് എത്തിയ ജോമോന്‍ വീട്ടുമുറ്റത്ത് വച്ചാണ് രണ്ടു കുട്ടികളെ ആക്രമിച്ചത്. തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മത്തായി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT