ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പദ്മജ വേണുഗോപാലിന് 'എട്ടിന്റെ പണി' കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍  പിടിഐ
Kerala

'ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല'; പദ്മജയ്ക്ക് എട്ടിന്റെ പണി കൊടുത്ത് അഡ്മിന്‍

'ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പദ്മജ വേണുഗോപാലിന് 'എട്ടിന്റെ പണി' കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍. പദ്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ സാമൂഹിക മാധ്യമ പേജില്‍ തന്നെ പോസ്റ്റ് വന്നു. 'ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ' എന്നായിരുന്നു പോസ്റ്റ്.

പദ്മജയുടെ നിര്‍ദേശപ്രകാരം പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴില്‍ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിര്‍ത്താന്‍ പദ്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പദ്മജ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും