കാരാട്ട് റസാഖ് പ്രചാരണത്തിൽ/ ഫെയ്സ്ബുക്ക് 
Kerala

പ്രചാരണ വാഹനത്തിൽ നിന്ന് വീണു; കൊടുവള്ളി എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്

പ്രചാരണ വാഹനത്തിൽ നിന്ന് വീണു; കൊടുവള്ളി എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് പരിക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ച് നടന്ന റോഡ് ഷോക്കിടെയാണ് അപകടമുണ്ടായത്. അപകടം പറ്റി ചികിത്സ തേടിയ കാര്യം അദ്ദേഹം ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. 

കാരാട്ട് റസാഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഇന്ന് വൈകുന്നേരം കട്ടിപ്പാറ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റോഡ് ഷോ ഇടയിൽ കരിഞ്ചോലയിൽ ഞാൻ സഞ്ചരിച്ച വാഹനത്തിൽ മൂന്ന് കുട്ടികൾ ഫോട്ടൊ എടുക്കുന്നതിനു വേണ്ടി കയറുകയും ഫോട്ടോ എടുക്കുന്ന സമയത്ത് നിറുത്തിയ വാഹനം ഡ്രൈവർ  മുന്നോട്ടെടുത്തപ്പോൾ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്നും റോഡിലേക്ക് വീണതിൽ നിസ്സാര പരിക്ക് പറ്റി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: ഉംറ തീര്‍ത്ഥാടകരായ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒടുവിൽ നാട്ടുകാരുടെ ഭീതി 'കൂട്ടില്‍ കുടുങ്ങി'; കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

'അന്ന് എന്റെ അഭിനയത്തിന് സിബി തന്നത് നൂറില്‍ രണ്ട് മാര്‍ക്ക്, പിന്നീട് രണ്ട് ദേശീയ അവാര്‍ഡുകളും തന്നു'; ഓര്‍മകളിലൂടെ മോഹന്‍ലാല്‍

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്