'10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകളും തിരികെ ചേർക്കണം'; ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതി

സുപ്രീം കോടതിയെ സമീപിക്കാൻ സ്റ്റേ വേണമെന്ന കമ്മീഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു
Goa SIR Bombay High Court Orders ECI To Restore Names
Goa SIRപ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌കരണ സമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ തിരികെച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി. വിശദമായ വാദം കേൾക്കലുകൾക്കു ശേഷമാണ് ജസ്റ്റിസുമാരായ വാല്മീകി മെനെസസും അമിത് ജംസന്ദേക്കറും അടങ്ങുന്ന ഗോവ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. സുപ്രീം കോടതിയെ സമീപിക്കാൻ സ്റ്റേ വേണമെന്ന കമ്മീഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

10 ദിവസത്തിനുള്ളിൽ ആറ് പേരുടേയും പേരുകൾ ഉൾപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെയും ഫോം എട്ട് അപേക്ഷകൾ നിരസിച്ചതിനെയും ചോദ്യം ചെയ്ത് ഒരു കുടുംബത്തിലെ ആറ് പേർ സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.

വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓട്ടമേറ്റഡ് സിസ്റ്റത്തെയും ഹൈക്കോടതി വിമർശിച്ചു. സ്ഥലം മാറി താമസിക്കുന്ന വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടരുത്. പട്ടികയിൽ നിന്ന് പേര് നീക്കുന്നതിനു മുൻപ് അവരുടെ വാദം കേൾക്കണം. യോഗ്യരായ പൗരന്മാരുടെ അവകാശം സംരക്ഷിക്കുക എന്നതാണ് കമ്മീഷന്റെ കടമയെന്നും കോടതി ഓർമിപ്പിച്ചു.

Goa SIR Bombay High Court Orders ECI To Restore Names
ആറു സംസ്ഥാനങ്ങളിൽ കൂടി SSR നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; അന്തിമ പട്ടിക ജനുവരി 21 ന്

വടക്കൻ ഗോവയിലെ സാന്താക്രൂസ് നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന പരേഷ് വസന്ത്‌സൽഗോങ്കറും കുടുംബത്തിലെ അഞ്ചംഗങ്ങളുമാണ് ഹർജി നൽകിയത്. എസ്ഐആർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഈ കുടുംബം അതേ നിയോജകമണ്ഡലത്തിൽത്തന്നെ പുതിയ വിലാസത്തിലേക്ക് മാറിയിരുന്നു. ബൂത്ത് ലെവൽ ഓഫീസറുടെ (ബിഎൽഒ) നിർദേശം പാലിച്ച് വിവരങ്ങൾ പുതുക്കുന്നതിനായി ഫോം എട്ട് അപേക്ഷകൾ സമർപ്പിച്ചുവെങ്കിലും കരട് വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടായിരുന്നില്ല.

അപേക്ഷ നിരസിച്ചതായി കുടുംബത്തിനു ഓട്ടമേറ്റഡ് അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഫോം ആറ് അപേക്ഷകൾ സമർപ്പിക്കാൻ ഇവരോടാവശ്യപ്പെട്ടു. ഫോം ആറ് ആദ്യമായി വോട്ട് ചെയ്യുന്നവർക്കുള്ളതാണെന്നും ഇതിനകം രജിസ്റ്റർ ചെയ്ത വോട്ടർമാർ സത്യവിരുദ്ധമായി പ്രഖ്യാപനം നടത്തേണ്ട സാഹചര്യമാണുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Goa SIR Bombay High Court Orders ECI To Restore Names
അമ്മാവന്റെ മരണാനന്തര ചടങ്ങിനിടെ രാഹുലിന്റെ റാലിക്ക് എത്താനായില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍
Goa SIR Bombay High Court Orders ECI To Restore Names
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
Summary

Goa SIR: The division bench directed the poll body to restore the names within 10 days after address verification, rejecting its request for a stay to approach the Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER