file adalat പ്രതീകാത്മക ചിത്രം
Kerala

ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത്; ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ

സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും മെയ് 31 വരെയുള്ള ഫയലുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും മെയ് 31 വരെയുള്ള ഫയലുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനായി ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ അദാലത്ത് സംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആദ്യ ഘട്ടത്തില്‍ ഓരോ വകുപ്പിന്റെയും സെക്രട്ടറി/ ഡയറക്ടര്‍/ സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ യോഗം വിളിച്ച് അദാലത്തിന്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും വിശദീകരിക്കും. അധിക നിര്‍ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പുതലത്തില്‍ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി നല്‍കും.

file Adalat from July 1 to August 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

SCROLL FOR NEXT