സെക്രട്ടേറിയറ്റ് ഫയൽ
Kerala

സാമ്പത്തിക ഞെരുക്കം; പദ്ധതികൾ വെട്ടിച്ചുരുക്കി സർക്കാർ

അനിവാര്യമല്ലെങ്കിൽ മാറ്റി വയ്ക്കാനും തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതി​ഗുരുതരമായി തുടരവേ വികസന പദ്ധതികൾ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും മന്ത്രിസഭാ തീരുമാനം. അനിവാര്യമല്ലാത്ത പദ്ധതികൾ ഒഴിവാക്കും.

ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്ക് മുകളിൽ അടങ്കൽ തുക ഉള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റി വയ്ക്കാനാണ് തീരുമാനം. പദ്ധതി ചെലവ് വെട്ടിക്കുറച്ച് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നൽകാനാണ് ശ്രമം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാറ്റി വയ്ക്കാൻ കഴിയാത്ത പദ്ധതികൾ 10 കോടിയ്ക്കു മുകളിലാണെങ്കിൽ വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം. പത്ത് കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനം തുക മാത്രമേ ചെലവിടാൻ പാടുള്ളു.

സാമ്പത്തിക വർഷത്തിന്റെ അഞ്ച് മാസം പിന്നിട്ടെങ്കിലും പണില്ലാത്തതിനാൽ പദ്ധതി വിഹിതത്തിലെ ചെലവ് തീരെ കുറഞ്ഞു. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറദിന കർമ പരിപാടികളും മുടങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

SCROLL FOR NEXT