സുഹൈല്‍ ഷാജഹാന്‍ 
Kerala

സാമ്പത്തിക തട്ടിപ്പ് : ഡിസിസി നേതാവ് അറസ്റ്റില്‍; ഭീഷണിപ്പെടുത്തി 10 ലക്ഷം കൈപ്പറ്റിയെന്ന് പരാതി

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയില്‍ ഡിസിസി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.

ഡോ. സബൈന്‍ ശിവദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പേട്ട പൊലീസാണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കുകയും പിന്നീട് വാര്‍ത്തയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

പണം നല്‍കിയതിന് പിന്നാലെ ആശുപത്രി അധികൃതര്‍ സുഹൈലിനെ മുറിയില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എകെജി സെന്റര്‍ ആക്രമണക്കേസിലും പ്രതിയാണ്, മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ സുഹൈല്‍ ഷാജഹാന്‍.

Financial Fraud: DCC Leader Suhail Shajahan Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

'തമിഴിലും തെലുങ്കിലും എനിക്ക് താരഭാരമില്ല'; മലയാളത്തിൽ വലിയ ചിത്രങ്ങളാണ് തേടിയെത്തുന്നതെന്ന് ദുൽഖർ

ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍

പുത്തൂർ സുവോളജിക്കൽ പാർക്കിൽ റെസ്ക്യൂ സെന്ററും ടൈഗർ സഫാരിയും ആരംഭിക്കും; മന്ത്രി ഷിബു ബേബി ജോൺ

എപ്പോഴാണ് കല്യാണമെന്ന് സുഹാസിനി; 'നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?' എന്ന് ശ്രുതി ഹാസന്‍; കയ്യടി നേടി മറുപടി