Pigeon Trapped in Power Line 
Kerala

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

രക്ഷകരായി അ​ഗ്നിരക്ഷാസേന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: പയ്യന്നൂർ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനില്‍ ഇന്നലെ മുതല്‍ കുടുങ്ങിക്കിടന്ന പ്രാവിനെ പയ്യന്നൂര്‍ അ​ഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാലില്‍ കെട്ടിയിരുന്ന ചരട് വൈദ്യുതി ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പറന്നു പോകാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ വിപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പിപി രാഹുല്‍ സ്റ്റെപ്പ് ലാഡറിന്റെ സഹായത്തോടെ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുകളിലെത്തി ചരട് മുറിച്ചാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്.

സേനാംഗങ്ങളായ അഭിലാഷ്, അര്‍ജുന്‍, പത്മനാഭന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സഹായിച്ചു.

Savior Hands of Fire Force: Pigeon Trapped in Power Line for a Whole Day Rescued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)

കാര്‍ പാറയിലിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി