പുക മൂടിയ കൊച്ചി ന​ഗരം/ എക്സ്പ്രസ് ചിത്രം 
Kerala

കൊച്ചിയിൽ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുരുന്നു

വൈറ്റില, കടവന്ത്ര, കലൂർ, ഇൻഫ്രാപാർക്ക് അടക്കമുള്ള പ്രദേശങ്ങളിൽ പുക മൂടിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കൊച്ചിയിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കടവന്ത്ര, കലൂർ, ഇൻഫ്രാപാർക്ക് അടക്കമുള്ള പ്രദേശങ്ങളിൽ പുക മൂടിയിരിക്കുകയാണ്. പത്തിലധികം അഗ്നിരക്ഷാസേനകൾ ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

ബുധനാഴ്ച്ച വൈകിട്ട് 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തീ മാലിന്യക്കൂമ്പാരത്തിൽ പടർന്നുപിടിച്ചതോടെ വലിയ തോതിൽ ആളിക്കത്തി. ശക്തമായ കാറ്റിൽ കൂടുതൽമാലിന്യങ്ങളിലേക്ക്‌ തീ പടർന്നതാണ് തീയണയ്ക്കുന്നതിൽ പ്രധാന വെല്ലുവിളി. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടായ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

കനത്ത പുക കാരണം സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT