Fire broke out at Baby Memorial Hospital`s new C-block building in Kozhikode screen grab
Kerala

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം, മണിക്കൂറുകള്‍ക്കു ശേഷം അണച്ചു - വിഡിയോ

താഴത്തെ നിലകളില്‍ രോഗികളുണ്ടായിരുന്നുവെങ്കിലും ഇവരെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രാവിലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലെ സി ബ്ലോക്കിലാണ് ഇന്ന് രാവിലെ 9:45 ഓടെ തീ പടര്‍ന്നത്. ഒമ്പതാം നിലയിലുള്ള എസി പ്ലാന്റിനാണ് തീ പിടിച്ചത്. അഗ്‌നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. താഴത്തെ നിലകളില്‍ രോഗികളുണ്ടായിരുന്നുവെങ്കിലും ഇവരെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പുതിയ ബ്ലോക്കിന്റെ ഒമ്പതാം നിലയിലെ എസി പ്ലാന്റിനാണ് തീപിടിച്ചത്. ഈ നിലയില്‍ രോഗികളുണ്ടായിരുന്നില്ല. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പുക ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തം എസി പ്ലാന്റിനായിരുന്നു എങ്കിലും, ഇതിന് തൊട്ടുതാഴെയുള്ള നിലകളില്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത രോഗികള്‍ ഉണ്ടായിരുന്നു. സര്‍ജറി അടക്കം കഴിഞ്ഞ രോഗികളെ മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും പ്രയാസമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് പുക താഴെയുള്ള നിലകളിലേക്ക് എത്താന്‍ തുടങ്ങി. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

തീപടര്‍ന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെ തീ അതിവേഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഫയര്‍ഫോഴ്‌സിന് സുഗമമായി സ്ഥലത്തേക്ക് എത്തുന്നതിനുവേണ്ടി റോഡുകളില്‍ ഗതാഗത നിയന്ത്രണം അടക്കം ഏര്‍പ്പെടുത്തി. തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നതും തടയാന്‍ കഴിഞ്ഞു. ഇതും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.

Kerala News: Fire occured at Baby Memorial Hospital, Kozhikode at the AC plant of new C-block building in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി; 'ജോസഫ് ഗ്രൂപ്പ് പരുന്തിന് പുറത്തിരിക്കുന്ന കുരുവി'

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ് ആകാം; ശമ്പളം 40,000 രൂപ

'പോറ്റിയേ കേറ്റിയേ', ഭക്തിഗാനം വികലമാക്കി; ഡിജിപിക്ക് പരാതി

13,999 രൂപ മുതല്‍ വില, കരുത്തുറ്റ 7000 mAh ബാറ്ററി; റിയല്‍മി നര്‍സോ 90 സീരീസ് വിപണിയില്‍

ഐപിഎല്ലില്‍ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് സ്വന്തമാക്കി കൊല്‍ക്കത്ത; വെങ്കിടേഷ് അയ്യര്‍ക്ക് 7 കോടി

SCROLL FOR NEXT