ക്ലോസറ്റിൽ അകപ്പെട്ട യുവതിയുടെ കാൽ പുറത്തേയ്ക്ക് എടുക്കുന്ന അ​ഗ്നിരക്ഷാസേനയുടെ ദൃശ്യം, സ്ക്രീൻഷോട്ട് 
Kerala

ബാത്‌റൂമില്‍ കാല്‍ വഴുതി; ക്ലോസറ്റില്‍ കാല്‍ അകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിരക്ഷാസേന 

 ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. തിരുവല്ല കവിയൂര്‍ പോളച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഫാം ക്വാര്‍ട്ടേഴ്‌സിലെ ക്ലോസറ്റിലാണ് യുവതിയുടെ കാല്‍ കുടുങ്ങിയത്. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് അബദ്ധത്തില്‍ ക്ലോസറ്റില്‍ അകപ്പെട്ടത്. 

ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. ബാത്‌റൂമിലേക്ക് കയറിയ യുവതി കാല്‍ വഴുതി ക്ലോസറ്റില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അര മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യുവതിയെ രക്ഷപ്പെടുത്തിയത്.കാല്‍പ്പത്തിക്ക് പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്