ജിബിന്‍ 
Kerala

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ യുവാവും വീണു; രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് ജിബിനെ പുറത്തെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കിണറില്‍ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ യുവാവ് കാല്‍ വഴുതി കിണറില്‍ വീണു. കണ്ണൂര്‍ ഉളിക്കല്‍ മണിക്കടവിലാണ് സംഭവം.

മണിക്കടവ് സ്വദേശി ജിബിന്‍ ആണ് കിണറ്റില്‍ വീണത്. പൂച്ചയെ രക്ഷപ്പെടുത്തി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് ജിബിനെ പുറത്തെടുത്തത്.

വീടിനു മുന്നിലെ കിണറില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്താനാണ് ജിബിന്‍ കിണറില്‍ ഇറങ്ങിയത്. തിരികെ കയറുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. കിണറിന് 15 കോല്‍ ആഴമുണ്ടായിരുന്നു. കിണറില്‍ വെളളം ഉണ്ടായതിനാല്‍ വീഴ്ചയില്‍ പരിക്ക് പറ്റിയില്ല.

fireforce rescued youth fell into well Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ