first installment of cm researcher scholarship distributed today AI Gemini
Kerala

പ്രതിവര്‍ഷം 1,20,000 രൂപ, ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്. പദ്ധതിയുടെ ഭാഗമായി ഒരു ഗവേഷക വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 1,20,000 രൂപ വീതമാണ് നല്‍കുന്നത്.

വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പിന്റെ ആദ്യ ഗഡു മന്ത്രി ആര്‍ ബിന്ദു വിതരണം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളുടെ സ്‌കോളര്‍ഷിപ്പുകളോ മറ്റു ഫെലോഷിപ്പുകളോ ലഭിക്കാത്തവരെയാണ് സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്.

മാസം 10,000 രൂപ വീതം മൂന്നുവര്‍ഷത്തേക്കായി 3,60,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 2025 ജനുവരിയില്‍ പ്രവേശനം നേടിയ 143 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്റെ ആദ്യഗഡു വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഗുലര്‍/ഫുള്‍ ടൈം ഗവേഷകരാണ് സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കള്‍.

ഒരു വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ് തുക രണ്ട് ഗഡുക്കളായാണ് നല്‍കുക. ഒരു വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ ജനുവരിയില്‍ പ്രവേശനം നേടിയ ബാച്ചും ജൂലൈയില്‍ പ്രവേശനം നേടിയ ബാച്ചും എന്നിങ്ങനെ രണ്ട് ബാച്ചായാണ് പരിഗണിക്കുക. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ ആദ്യഗഡുവായ 60,000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ് ഇന്ന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

first installment of cm researcher scholarship distributed today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് സുപ്രീംകോടതിയുടെ പരിഗണനയില്‍

ലിപ്സ്റ്റിക് അഡിക്റ്റഡ് ആണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

KEAM 2025: കേരള സിലബസ്സുകാര്‍ക്ക് ആശ്വാസം, സ്കോര്‍ കുറയില്ല; പുതുക്കിയ മാർക്ക് ഏകീകരണ സംവിധാനം ഇങ്ങനെ

അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്...

വീണ്ടും 90ലേക്ക് അടുത്ത് രൂപ, 15 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 85,000ലേക്ക്, പൊള്ളി ഐടി ഓഹരികള്‍

SCROLL FOR NEXT