ഫരിഷ്ത 
Kerala

യൂണിവേഴ്സിറ്റി കോളജിലെ ആദ്യ വനിതാ ചെയർപേഴ്സൺ; പുതുചരിത്രമെഴുതി എസ്എഫ്ഐ

എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്.

1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴ്ക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്‍റായിരുന്നു. കെഎസ്‍യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ മിന്നുന്ന വിജയം കരസ്ഥമാക്കി.14 അം​ഗ പാനലിൽ 9 സീറ്റിലേക്കും പെൺകുട്ടികളായിരുന്നു എസ്എഫ്ഐക്കായി മത്സരിച്ചത്. കഴിഞ്ഞ യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു.

എച്ച് എല്‍ പാര്‍വതിയാണ് വൈസ് ചെയര്‍പേഴ്സണ്‍. ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി നിഖില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്‍, എസ് എസ് ഉപന്യ (യുയുസിമാര്‍), പി ആര്‍ വൈഷ്ണവി (മാ​ഗസിന്‍ എഡിറ്റര്‍), ആര്‍ ആര്‍ദ്ര ശിവാനി, എ എന്‍ അനഘ (ലേഡി റെപ്പ്), എ ആര്‍ ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന്‍ (തേര്‍‍ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര്‍ അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന്‍ പ്രതിനിധികളായി വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?