ഫയല്‍ ചിത്രം 
Kerala

60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത; ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു വിലക്ക്, കടലില്‍ പോയവര്‍ തിരിച്ചെത്തണം

നിലവില്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍  27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും  ശക്തമായ കാറ്റടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്. നിലവില്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍  27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. 

ഡിസംബര്‍ 23 മുതല്‍ 25വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍ക്കടലിലും, തമിഴ്‌നാട് തീരം, കോമോറിന്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഈ തിയതികളിലും പ്രദേശങ്ങളിലും  മത്സ്യബന്ധനം പാടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT