ബാബു 
Kerala

മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണു; മത്സ്യത്തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ (59) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ദാസന്‍ മത്സ്യബന്ധനത്തിന് പോയത്.

പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിനെയും കോസ്റ്റല്‍ പൊലീസിനെയും വിവരമറിയിച്ചു. രാവിലെ 6.30-ഓടെ വളളത്തില്‍ ദാസനെ കരയിലെത്തിച്ചു.

കോസ്റ്റല്‍ പൊലീസ് എസ്‌ഐ എസ് ഗിരീഷ് കുമാറിന്റെ നേത്യത്വത്തിലുളള പൊലീസ് സംഘമെത്തി ദാസനെ ആംബുലന്‍സില്‍ വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനാല്‍ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ: ആരോഗ്യമ്മ. മക്കള്‍: ജിനു, ജിനി, ജിന്‍സണ്‍, ജിബി. മരുമക്കള്‍: സൗമ്യ, ആന്റണി, അന്തോണി. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് നാലിന് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പളളിയില്‍.

Fisherman Collapses, Dies During Fishing Trip Off Vizhinjam Coast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT