electrocution; പശുക്കള്‍ ഷോക്കേറ്റ് ചത്തനിലയില്‍ 
Kerala

അഞ്ചു പശുക്കള്‍ ഷോക്കേറ്റ് ചത്തു; ഇല്ലാതായത് കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗം

പുലര്‍ച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു. ചെറുവക്കോടന്‍ സ്വദേശിനി ശ്യാമളയുടെ പശുക്കള്‍ക്കാണ് ഷോക്കേറ്റത് (electrocution). വൈദ്യുതി എടുക്കുന്ന വയര്‍ കാറ്റില്‍ തകര ഷീറ്റില്‍ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാര്‍ഗമാണ് ഇല്ലാതായത്. പുലര്‍ച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

കേബിള്‍ ഷോട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. തന്റെ ജീവിതമാര്‍ഗമാണ് നഷ്ടമായതെന്ന് ശ്യാമള പറഞ്ഞു. മറ്റ് വരുമാന മാര്‍ഗമില്ലായിരുന്നു. പശുക്കള്‍ക്ക് പുറകെയായിരുന്നു താനും ഭര്‍ത്താവും എന്ന് ശ്യാമള പറയുന്നു. 56 ലിറ്റര്‍ പാല്‍ കിട്ടുന്നതായിരുന്നു. രണ്ട് ജഴ്സി പശുക്കളും മൂന്ന് എച്ച് എഫ് പശുക്കളുമായിരുന്നു ഉണ്ടായിരുന്നത്.

വെറ്റിനറി ഡോക്ടറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളതിനാല്‍ ധനസഹായം ലഭിക്കും. ഇതിനായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

ജാമ്യത്തിൽ ഇറങ്ങി 10 വർഷത്തോളം മുങ്ങി നടന്നു; പീഡനം, കഞ്ചാവ് കേസുകൾ; 2 പ്രതികൾ പിടിയിൽ

എന്തുകൊണ്ട്‌ പോസ്റ്ററില്‍ ആദ്യം പാര്‍വതിയുടെ പേര്? കാരണം വ്യക്തമാക്കി പൃഥ്വിരാജ്

മറഡോണ വാഴുന്ന, അർജന്റീനയുടെ ഫുട്ബോൾ ആകാശത്ത് 'ലാ സ്കലോനെറ്റ' എഴുതിയ സുവർണ ചരിത്രം!