മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍ S.Gopakumar
Kerala

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

ഘടകകക്ഷികളുമായുള്ള ഇന്നത്തെ ചർച്ച കഴിഞ്ഞെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ. ലീഗ് നേതാക്കൾ നടത്തിയ ഘടകകക്ഷി ചർച്ചയിലാണ് തീരുമാനം. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മന്ത്രിമാരെ തീരുമാനിക്കുക. നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മന്ത്രിമാരെ തീരുമാനിക്കുക. വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് സൂചന.

ഘടകകക്ഷികളുമായുള്ള ഇന്നത്തെ ചർച്ച കഴിഞ്ഞെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചർച്ച നാളെയും തുടർന്നേക്കും. ചർച്ച പൂർത്തിയശേഷം തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉമ്മൻചാണ്ടി മന്ത്രിസഭയിലേതിന് സമാനമായി സതീശൻ മന്ത്രിയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, വിഇ അബ്ദുൾ ഗഫൂർ, എൻ ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്കെത്തിയേക്കുമെന്നാണ് സൂചന. എന്നാൽ, മുതിർന്ന നേതാവ് പികെ ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്.

Five ministers for Muslim League; portfolios tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്