വീഡിയോ ദൃശ്യം 
Kerala

പുഴയിൽ കുളിക്കാനിറങ്ങി; അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ കുടുങ്ങി; ഒടുവിൽ...

കൂടരഞ്ഞി ഉറുമി പദ്ധതിയുടെ മുകളിലുള്ള ഡാമിനു സമീപത്തെ തുരുത്തിലാണ് സംഘം കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടരഞ്ഞി ഉറുമി പുഴയിൽ കുളിക്കാനിറങ്ങിയ സംഘം അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ കുടുങ്ങി. മലപ്പുറത്ത് നിന്നെത്തിയ അഞ്ചംഗ സംഘമാണ് കുടുങ്ങിയത്. നാട്ടുകാർ ഇടപെട്ട് ഒടുവിൽ സംഘത്തെ രക്ഷപ്പെടുത്തി. 

കൂടരഞ്ഞി ഉറുമി പദ്ധതിയുടെ മുകളിലുള്ള ഡാമിനു സമീപത്തെ തുരുത്തിലാണ് സംഘം കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞെത്തിയ സംഘം, തെളിഞ്ഞ കാലാവസ്ഥ കണ്ട് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോൾ ഇവർ പാറക്കെട്ടിൽ കയറി വെള്ളം കുറയാൻ കാത്തു നിന്നു. 

എന്നാൽ മഴ ശക്തിപ്പെട്ടതിനാൽ പുറത്തു കടക്കാനായില്ല. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ രാത്രി ഏഴ് മണിയോടെ വടം ഇട്ടുനൽകി പുഴയുടെ മറുകരയിലെത്തിക്കുകയായിരുന്നു. മുക്കത്തു നിന്ന് അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി