മുഹമ്മദ് ഇസിയാന്‍ 
Kerala

മഞ്ചേരിയില്‍ ബൈക്ക് ഇടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു

വീട്ടില്‍നിന്ന് സൈക്കിളെടുത്ത് പുറത്തുപോകുമ്പോള്‍ തോട്ടേക്കാട് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നറുകര മേമാട് റോഡില്‍ സൈക്കിള്‍ ഓടിച്ചുപോയ അഞ്ചുവയസ്സുകാരന്‍ ബൈക്കിടിച്ച് മരിച്ചു. മേമാട് കൂടക്കര എളയോടന്‍ മുഹമ്മദ് യൂസഫിന്റെ മകന്‍ മുഹമ്മദ് ഇസിയാന്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഇസിയാന്റെ വീടിന് സമീപത്തായിരുന്നു അപകടം.

വീട്ടില്‍നിന്ന് സൈക്കിളെടുത്ത് പുറത്തുപോകുമ്പോള്‍ തോട്ടേക്കാട് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു.

ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കൂടക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാരിയാട് ആലുക്കല്‍ നാസിറുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഇസിയാന്‍. ഉമ്മ: ഉമ്മു ഹബീബ. സഹോദരങ്ങള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് അന്‍സിദ്, മുഹമ്മദ് സ്വബീഹ്.

Five-year-old boy killed in a bike accident in Manjeri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result