ഹരിത്ത്  special arrangement
Kerala

വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റു; കണ്ണൂരില്‍ അഞ്ചുവയസുകാരന്‍ മരിച്ചു

കഴിഞ്ഞ മാസം 31ന് പയ്യാമ്പലം വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തുവച്ചാണ് കുട്ടിയെ തെരുവ് നായ കടിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഹരി ത്താണ് മരിച്ചത്. രണ്ടാഴ്ചയായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നായയുടെ കടിയേറ്റ ദിവസം തന്നെ പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിരുന്നു.

ഈ മാസം 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിലെ മാറ്റിയത്.

കഴിഞ്ഞ മാസം 31ന് പയ്യാമ്പലം വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തുവച്ചാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. വലതു കണ്ണിനും ഇടതു കാലിനുമാണ് കടിയേറ്റത്. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ എടുത്തിരുന്നു. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Five year old dies in Kannur after rabies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT