കടപുഴകി വീണ തെങ്ങ്‌  ടെലിവിഷന്‍ ചിത്രം
Kerala

തെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേല്‍ക്കാന്‍ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേടായ തെങ്ങ് കടപുഴകി വീണ അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആണ് സംഭവം.

കുട്ടിയെ ഉടന്‍തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേല്‍ക്കാന്‍ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.

കുറെ മാസങ്ങളായി പെരുമ്പാവൂരില്‍ താമസിക്കുകയാണ് അസം സ്വദേശികളായ കുടുംബം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT