ഇമ്മാനുവൽ 
Kerala

സ്കൂളിൽ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂൾ ബസ്സിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു

എറിക്ക വരുന്നതുകണ്ട് സ്കൂൾ ബസ്സിന് അടുത്തേക്ക് ഇമ്മാനുവൽ ഓടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: സ്കൂളിൽ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവിൽ പുലവേലിൽ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്. ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്കയെ സ്കൂളിൽനിന്ന്‌ എത്തിയപ്പോഴായിരുന്നു അപകടം. എറിക്ക വരുന്നതുകണ്ട് സ്കൂൾ ബസ്സിന് അടുത്തേക്ക് ഇമ്മാനുവൽ ഓടുകയായിരുന്നു. കുട്ടി വന്നതറിയാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടിസം ബാധിതനായ ഇമ്മാനുവൽ കണിയാമ്പറ്റ ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി. വിദ്യാർഥിയാണ്. എയ്ഞ്ചൽ ട്രീസ, ആൽവിൻ ജോസ് എന്നിവർ മറ്റ് സഹോദരങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്