poster agaist vd satheesan 
Kerala

'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'

എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പോരിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി'യുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്. വി ഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.

എറണാകുളം ഡിസിസി ഓഫീസിന് എതിര്‍വശം മഹാരാജാസ് കോളജ് ഗ്രൗണ്ടിന് മുന്നിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് ഫ്‌ലക്‌സ് ബോര്‍ഡുകളാണ് കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. കളമശേരി സയന്‍സ് പാര്‍ക്കിന് സമീപവും ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യചർച്ചകൾ കോൺ​ഗ്രസ് നേതൃത്വം വിലക്കിയിരിക്കുകയാണ്.

Amid the fight in the Congress over the Chief Minister's post, a flex board was erected in Kochi against Opposition Leader VD Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും'; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

ഇന്ന് കാണാം 'പാരിസ് ക്ലാസിക്ക്'; ചാംപ്യന്‍സ് ലീഗ് സെമി തുടങ്ങുന്നു; ബയേണ്‍ മ്യൂണിക്ക്- പിഎസ്ജി നേർക്കുനേർ

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

Today's Rashi Phalam April 28| ആ​ഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കും, അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും

ഒരു കൈയബദ്ധം! പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു; ഞായറാഴ്ച മുഴുവൻ തുറന്നു കിടന്നു

SCROLL FOR NEXT